4 posts tagged “hplife2”
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നൂ.
അത്രമേല്‍ ഇഷ്ടമായ് നിന്നെ എന്‍ പുണ്യമേ.
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍.
കാറ്റോടു മേഘം ചൊല്ലീ
സ്നേഹാര്‍ദ്രമേതോ സ്വകാര്യം.
മായുന്ന സന്ധ്യേ നിന്നെ തേടീ
ഈറന്‍ നിലാവിന് പരാഗം.
എന്നെന്നും നിന് മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്ക്കവേ.
പൂവിന്റെ നെഞ്ചില്‍ തെന്നല്‍ നെയ്യും
പൂര്‍ണേന്ദു പെയ്യും വസന്തം.
മെയ്യ്മാസരാവില് പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം.
ഈ മഞ്ഞും നിന് മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായി തന്നു ഞാന്‍.